BREAKING NEWS

രാത്രി വൈകിയും നിരന്തരം ശല്യപ്പെടുത്തൽ, സംശയങ്ങൾ ചോദിച്ചാൽ കിടപ്പുമുറിയിലേക്ക് വരാന്‍ പറയും, പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണി, നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പീഡന ശ്രമം, അണ്ണാ സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: വിദ്യാർഥിനിയുടെ പീഡനപരാതിയിൽ അണ്ണാ സർവകലാശാലയിലെ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥിനിയാണ് അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെതിരേ ചെന്നൈ സിറ്റി പോലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തെത്തുടർന്ന് അണ്ണാ സർവകലാശാലയ്ക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.

അധ്യാപകനെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും അറസ്റ്റുചെയ്ത് ശിക്ഷ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രശ്‌നം രൂക്ഷമാകാൻ തുടങ്ങിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് തിരുനെൽവേലിയിൽ ഒളിവിൽക്കഴിഞ്ഞ ജ്ഞാനവേലിനെ അറസ്റ്റുചെയ്തത്. സർവകലാശാലയുടെ സസ്‌പെൻഷൻ നടപടിക്കു തൊട്ടുപിന്നാലെയായിരുന്നു ഇയാളുടെ അറസ്റ്റ്. ചെന്നൈ കോട്ടൂർപുരം വനിതാ പോലീസ് സ്റ്റേഷനിൽ ഇയാളുടെപേരിൽ രണ്ടു വകുപ്പുകളിൽ കേസെടുത്തു.

അറസ്റ്റിനുശേഷം നാലു വിദ്യാർഥികൾകൂടി ഇയാൾക്കെതിരേ പീഡനപരാതി നൽകി. കഴിഞ്ഞ മൂന്നുവർഷമായി അധ്യാപകൻ ലൈംഗികോപദ്രവം തുടർന്നെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. പഠനവിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചാൽ കിടപ്പുമുറിയിലേക്കു വരാനാണ് ആവശ്യപ്പെടുക. രാത്രി വൈകിയും നിരന്തരം ശല്യപ്പെടുത്തൽ തുടർന്നു. വിവരം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്നുവരെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാൻ പറ്റാതായപ്പോൾ അധ്യാപകന്റെ മൊബൈൽനമ്പർ ബ്ലോക്ക് ചെയ്തു. സാമൂഹികമാധ്യമങ്ങളിൽനിന്ന് ഒഴിവാക്കി. എങ്കിലും തന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് ഉപദ്രവം തുടരുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

കോളേജിലെ മറ്റു ചില വിദ്യാർഥിനികളെയും അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭയംമൂലം അവർ പോലീസിൽ പരാതി നൽകാതിരുന്നതാണെന്നും വിദ്യാർഥിനിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026