BREAKING NEWS

‘നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ, സണ്ണി ജോസഫ് എന്റെ സ്വന്തമാണ്, സണ്ണിയോ‌ട് എനിക്കുള്ളത് പ്രേമം!! ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല, പേരാവൂരിൽ പ്രചാരണത്തിന് ഞാൻ പോകില്ലെന്ന് ആര് പറഞ്ഞു? രണ്ടുപേരും തിരക്കിലായിരുന്നു’, തലയിൽ കൈവച്ച് അനു​ഗ്രഹിച്ച് കെ സുധാകരൻ- ഇന്നു പ്രചാരണത്തിനിറങ്ങും

· · 1 min read
Share: Copied!

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് തനിക്കുള്ളത് പ്രേമമെന്ന് കെ. സുധാകരൻ എംപി. സണ്ണി ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങൾക്കു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സണ്ണി ജോസഫിനു വേണ്ടി സുധാകരൻ ഇന്ന് പ്രചാരണത്തിന് ഇറങ്ങും. മാധ്യമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പറഞ്ഞ സുധാകരൻ സണ്ണി ജോസഫിനെ തലയിൽ‌ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.

‘‘പേരാവൂരിൽ പ്രചാരണത്തിന് ഞാൻ പോകില്ലെന്ന് ആര് പറഞ്ഞു?. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. നേരത്തേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. ‍ഞങ്ങൾ തമ്മിൽ കാണാൻ വൈകിയില്ല. രണ്ടുപേരും തിരക്കിലായിരുന്നു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. സണ്ണി ജോസഫ് എന്റെ സ്വന്തമാണ്’’ – കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ നടാലിലെ വീട്ടിൽ കെ. സുധാകരനെ കാണാനെത്തിയതായിരുന്നു സണ്ണി ജോസഫ്.

അതേസമയം കെ. സുധാകരൻ തന്റെ നേതാവാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് സുധാകരനാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എപ്പോഴും സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026