BREAKING NEWS

ബുദ്ധിശൂന്യതയും അഹങ്കാരവുമാണ് സിപിഎമ്മിനുള്ളത്, എന്നാല്‍ കോൺഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാർട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്, എ വിജയരാഘവനു യോജിക്കുന്ന പേര് പരാജയരാഘവൻ എന്നാണ്, അയാള്‍ എവിടെ പ്രസംഗിച്ചാലും പാര്‍ട്ടി തോല്‍ക്കും, തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴേ പ്രതികാരം മനസില്‍ കുറിച്ചതാണെന്ന് ജി സുധാകരന്‍

· · 1 min read
Share: Copied!

അമ്പലപ്പുഴ: പാർട്ടിജീവിതത്തിൽനിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച സമയത്തുതന്നെ അതിനു പ്രതികാരം ചെയ്യണമെന്ന് മനസ്സിൽ കുറിച്ചിരുന്നുവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പുകൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞുകേട്ടതു പോലെയല്ല കോൺഗ്രസ്. നല്ല സംസ്കാരവും പക്വതയും ബുദ്ധിയും നിസ്സ്വാർഥതയുമുള്ള പാർട്ടിയാണ്. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുമാണ് സി.പി.എമ്മിനുള്ളത്. അവർക്കു ജനഹൃദയം കീഴടക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. എൽ.ഡി.എഫിനും സി.പി.എമ്മിനും തനിക്കുണ്ടായ അനുഭവത്തിന്റെ നാൾവഴി മനസ്സിലായിട്ടില്ല.

മാസങ്ങൾക്കു മുൻപുനടന്ന ഗൂഢാലോചനയാണെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. അംഗത്വം പുതുക്കാഞ്ഞത് കഴിഞ്ഞമാസം മാത്രമാണ്. അച്ചടക്കത്തോടെ പ്രവർത്തിക്കുകയായിരുന്നു. കോൺഗ്രസിൽ ചേരാൻ ആറു മാസമെടുക്കേണ്ടതില്ല. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും. ആലപ്പുഴ സി.പി.എമ്മിൽ ചെറുപ്പക്കാർപോലും നേരേചൊവ്വേ വരുന്നില്ല. കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു. വളരെ പാവമായ താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ അനുകമ്പ കാട്ടിയവരാണ് കോൺഗ്രസ്. എ. വിജയരാഘവനു യോജിക്കുക പരാജയരാഘവൻ എന്ന പേരാണ്. അദ്ദേഹം എവിടെ പ്രസംഗിക്കുന്നോ അവിടെ പാർട്ടി തോറ്റു പോകും.

. ബ്രാഞ്ചിലിരിക്കാൻ പോലും യോഗ്യതയില്ലാത്ത അദ്ദേഹമാണ് പി.ബി.യിൽ.. ഇവരെയൊക്കെക്കൊണ്ട് എം.എ. ബേബി വല്ലാതെ കഷ്ടപ്പെടുകയാണ്. സി.പി.എമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തനിക്കെതിരേ സുധാകരൻ എന്നയാളെക്കൊണ്ട് പത്രിക കൊടുപ്പിച്ചത്. 90,000 വോട്ടുനേടി താൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് 50,000 വോട്ടുണ്ട്. സി.പി.എമ്മിൽനിന്ന് 15,000-വും, ബി.ജെ.പി.യിൽ നിന്ന് 5,000-വും വോട്ടു കിട്ടും. നിഷ്പക്ഷരായ 25,000 പേരുടെ വോട്ടും തനിക്കുകിട്ടുമെന്നും സുധാകരൻ അവകാശപ്പെട്ടു.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026