ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകീട്ടായിരിക്കും. എതേസമയം നാളെ മാസപ്പിറ കണ്ടാൽ ഒമാനിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയാകും ചെറിയ പെരുന്നാൾ.
സൗദിയിൽ ബുധനാഴ്ച ശവ്വാൽ മാസപ്പറവി നിരീക്ഷിക്കാനും മാസപ്പിറ കാണുന്നവർ അക്കാര്യം കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രിംകോടതി നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. നിരീക്ഷണത്തിനായി സൗദിയിലെ തുമൈർ, ഹോത്തോ സുദൈർ തുടങ്ങിയ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യുഎഇയിലും ഖത്തറിലും സമാനമായ നിരീക്ഷണ സംവിധാനങ്ങൾ സജ്ജമായിരുന്നു.















































