BREAKING NEWS

ആദ്യം എന്നെ പരിചയപ്പെടുത്താം… ഞാനൊരു നായിഡു ബോയ്, ജാതി പറഞ്ഞ് നടന്‍ പാര്‍ഥിപന്‍, തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ് മേനി നടിക്കുന്നത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം,

· · 1 min read
Share: Copied!

ചെന്നൈ: ജാതി പറഞ്ഞ നടൻ പാർഥിപന് നേരെ രൂക്ഷവിമര്‍ശനം. വിമർശിച്ച് സോഷ്യൽ മീഡിയ. പവൻ കല്യാൺ നായകനായെത്തുന്ന ഉസ്താ​ദ് ഭ​ഗത് സിങ് എന്ന സിനിമയുടെ ഹൈദരാബാദിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. താൻ ഒരു നായിഡു ആണെന്ന് പറഞ്ഞാണ് പാർഥിപൻ സ്വയം പരിചയപ്പെടുത്തിയത്. തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ വ്യക്തിത്വം മഹിമയായി പറഞ്ഞ്, ജാതിക്കെതിരെ സംസാരിക്കുന്നവര്‍ തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ് മേനി നടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

സംസാരിക്കാൻ വേദിയിലേക്ക് വിളിച്ചപ്പോൾ ആദ്യം ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്താം എന്ന് പറഞ്ഞു കൊണ്ടാണ് പാർഥിപൻ തുടങ്ങിയത്.“എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര. ഞാന്‍ പാര്‍ഥിപന്‍, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. ഒരു നായിഡു ബോയ്. അതേ, ഒരു നായിഡു ബോയ്. പക്ഷേ ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന കാരണത്താല്‍ എനിക്ക് തെലുങ്ക് അറിയില്ല. തമിഴാണ് എനിക്ക് സ്വാഭാവികമായി വരുന്ന ഭാഷ.പക്ഷേ ഇനി നേരില്‍ കാണുമ്പോള്‍, അത് ഈ സിനിമയുടെ വിജയത്തിന് ശേഷമായിരിക്കും, ഞാന്‍ പൂര്‍ണമായും തെലുങ്കില്‍ സംസാരിക്കുമെന്ന് ഈ മൂര്‍ത്തി ഉറപ്പ് നല്‍കുന്നു. മൂര്‍ത്തി എന്നാണ് എന്‍റെ യഥാര്‍ഥ പേര്”, പാര്‍ഥിപന്‍ പറഞ്ഞു.

തികച്ചും അവസരവാദപരമായ നിലപാടാണ് ഇതെന്ന് തമിഴ്നാട്ടിലെ മറ്റൊരു വേദിയില്‍ മുന്‍പ് ജാതിക്കെതിരെ പാര്‍ഥിപന്‍ സംസാരിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചാണ് എക്സിലെ ഒരു വിമര്‍ശന പോസ്റ്റ്. വിവാദ പ്രസംഗത്തിനിടെ തമിഴരെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026
BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026