BREAKING NEWS

വിജയ്‌യുടെയും തൃഷയുടെയും സ്വകാര്യ ജീവിതം ഇത്ര വലിയ കാര്യമാക്കുന്നത് എന്തിനാണ്?? അത് ജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ല, അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്, വിവാദങ്ങള്ഡ അനാവശ്യമെന്ന് ഖുശ്ബു

· · 1 min read
Share: Copied!

ചെന്നൈ:  ചലച്ചിത്ര താരങ്ങളായ വിജയ്, തൃഷ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. ഇരുവരും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചു പങ്കെടുത്തതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് ഖുശ്ബു വ്യക്തമാക്കി.

വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണ്. അത് പൊതുജനങ്ങളെ ബാധിക്കാത്തടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെട്ടു.”തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?” എന്നായിരുന്നു ഖുശ്ബു നേരിട്ട ഒരു ചോദ്യം.

താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്. “ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.” ഖുശ്ബുവിന്റെ വാക്കുകൾ.

ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഖുശ്ബു പറഞ്ഞു. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026