BREAKING NEWS

അന്ധതയെ തോല്പിച്ച് കോഴിക്കോട്ടുകാരൻ അജയ് രാജ് നേടിയത് ഐഎഎസ്; തളരാതെയുള്ള കഠിന പരിശ്രമത്തിന്റെ വിജയത്തിളക്കം

· · 1 min read
Share: Copied!

കോഴിക്കോ‌ട്: കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവിൽ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഇക്കുറി 109ാം റാങ്ക് കരസ്ഥമാക്കിയത്.

കോളേജിൽ പഠിക്കുമ്പോഴാണ് അജയ്‌യുടെ ഉള്ളിൽ സിവിൽ സർവ്വീസ് എന്ന ആ​ഗ്രഹം മുളപൊട്ടിയത്. പിന്നീട് ആ സ്വപ്നം എങ്ങനെയും കൈപിടിയിലാക്കാൻ ആവേശമായി. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇം​ഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ്‌ യു പി എസ് സി കോച്ചിങ് നടത്തിയത്.

അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നൽകിയതെന്നും കൂടുതൽ പ്രധാന്യം നൽകിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളിൽ തുടങ്ങി മൂല്യനിർണയം വരെയുള്ള എല്ലാ കാര്യങ്ങളിലും അക്കാദമി ഏറെ സഹായകമായി. അക്കാദമിയിൽ നിന്നുള്ളവരുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ 730ാമത് റാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വീണ്ടും റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആ സമയത്ത് അനുഭവിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ഫലമുണ്ടായിരിക്കുകയാണെന്നും അജയ് പറയുന്നു.

കോച്ചിങ് അക്കാദമിയിൽ നിന്ന് നൽകിയിരുന്ന ഷെഡ്യൂൾ അനുസരിച്ചാണ് പഠിച്ചിരുന്നത്. അവിടെ നിന്നുള്ള എല്ലാ പരീക്ഷകളും എഴുതുക തുടങ്ങി എല്ലാം കൃത്യമായി പിന്തുടർന്നു. ഐഎഎസ് ആണ് കൂടുതൽ താൽപര്യം. വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലാണെന്നും എന്റെ പ്രയത്നത്തിന് പുറമേ ഒരുപാട് പേരുടെ പിന്തുണയും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തിൽ ഒരാളെ മാത്രമായി ഒരിക്കലും മാതൃകയാക്കിയിട്ടില്ലെന്ന് അജയ് പറയുന്നു. ജീവിതത്തിൽ എപ്പോഴും ഒരു പ്രിൻസിപ്പൾ ഫോളോ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുക. പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിക്കുക. സഹോദരനാണ് ഏറ്റവും കൂടുതലും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നത്. അദ്ദേഹമാണ് എന്റെ വഴികാട്ടി. സുഹൃത്തുക്കളും പ്രചോദനമാണ്. ആദ്യം കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. യു പി എസ് സി ഇന്റർവ്യൂവിൽ ആ ഒരു പരിചയം വളരെ പ്രയോജനമായി. നമ്മുടെ വ്യക്തിത്വത്തെ എക്സ്പോസ് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അജയ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026