BREAKING NEWS

‘ദേനയെ കടലിൽ മുക്കിയതിനു പ്രതികാരം ചെയ്യും’… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ!! സംഘർഷം കനക്കുന്നു, പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന

· · 1 min read
Share: Copied!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി മുക്കി 87 നാവികരെ കൊലപ്പെടുത്തിയതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രഹരം. മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന പറഞ്ഞു. പിന്നാലെ പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ അറിയിച്ചു. ഇതിനിടെ യുഎസ്– ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. യുഎസ്–ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്ക്കുകയാണ്, അസർബൈജാനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയെന്നതാണു തങ്ങളുടെ നയമെന്നും ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.

‘അവർ യുഎസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു’- മുൻ പെന്റഗൺ ഉപദേഷ്ടാവ്!! ഇറാന് മുതൽമുടക്ക് 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ, തെറുപ്പിച്ചതോ അമേരിക്കയുടെ പതിനായിരം കോടിയോളം വിലവരുന്ന റഡാർ!! ഇറാന്റെ കൈകളിൽ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന വൺ സൈഡ് ഡ്രോണുകളുടെ വൻ ശേഖരം, നേരിടാൻ അമേരിക്ക കോടികൾ കയ്യിൽ കരുതണം- റിപ്പോർട്ട്

BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ
05 Nov 2026