ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലിയിൽ വിവാഹിതയായ ഹിന്ദു യുവതി ഭർത്താവറിയാതെ ഇസ്ലാമതം സ്വീകരിച്ചു. പെൺകുട്ടിയെ തിരികെ ലഭിക്കാൻ ഭർത്താവ് സൂരജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മതം മാറിയ പെൺകുട്ടി ഫാത്തിമ അമീർ എന്ന പേര് സ്വീകരിച്ചതായും തമിഴ്നാട് നാഗപട്ടണം തിരുവാവൂർ സ്വദേശി അമീർ ഫൈസലുമൊന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായും പോലീസിനെ അറിയിച്ചതായാണ് വിവരം.
മതം മാറാൻ പെൺകുട്ടിയുടെ കുടുംബം പണം സ്വീകരിച്ചതായും പരാതിയിൽ പറയുന്നു. നാഗപട്ടണത്തു നിന്നാണ് മതം മാറ്റാൻ പ്രാർതന സംഘം എത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പ്രാർത്ഥനകൾ നടന്നതായും സൂചനയുണ്ട്.
















































