BREAKING NEWS

മറ്റൊരാളെ വിവാഹം കഴിക്കുന്നത് സഹിക്കാനായില്ല, വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിനുനേരെ വെടിയുതിര്‍ത്ത് മുന്‍ കാമുകന്‍, ചിതറിയോടി ബന്ധുക്കള്‍, 18കാരിയുടെ നില അതീവ ഗുരുതരം, പ്രതി ഒളിവില്‍

· · 1 min read
Share: Copied!

ബക്സർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ കാമുകന്‍.  ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസി കൂടിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്. വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു.

ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസ് നിഗമനം. വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ ആളുകൾ ചിതറിയോടി. പെൺകുട്ടിയെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി.

പ്രതി ദീൻബന്ധു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026