BREAKING NEWS

ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

· · 1 min read
Share: Copied!

കൊച്ചി: ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “പ്യാർ” എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം എറണാകുളം ഹോട്ടൽ ലുമിനറയിൽ നടന്നു.പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ”പ്യാർ”എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ “WHY KNOT” എന്ന പേരിലും മലയാളത്തിൽ “പ്യാർ” എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്.

റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ഏഴു ഗാനങ്ങളാണിതിലുള്ളത്. കെ എസ് ചിത്ര,ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്ക്, പ്രിയ ബൈജു എന്നിവരാണ് ആലപനം. കൈതപ്രം ദാമോദരൻ നമ്പൂതിരി,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടെതാണ് ഗാനരചന.

ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്, പ്രശസ്ത കൊറിയോഗ്രാഫറായ ജോബിൻ ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന “പ്യാർ “മെയ് ആദ്യം തിയറ്ററുകളിലെത്തും.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026