BREAKING NEWS

‘സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ഏഷ്യാക്കപ്പ് നേടില്ല’… സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം,’ ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച- Video

· · 1 min read
Share: Copied!

കറാച്ചി: മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ അവതാരകൻ പിണങ്ങിപ്പോകുന്നതുവരെ കാര്യങ്ങൾ നീണ്ടു. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് ഇന്ത്യൻ താരം സഞ്ജുവിനെയും പാക് തരം ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചർയിൽ പങ്കെടുത്ത അതിഥിയും ചേർന്ന് തർക്കക്കിലേർപ്പെട്ടത്.

സഞ്ജു സാംസൺ ബാബർ അസമിനെക്കാൾ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സഞ്ജു നിർണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാൾ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവിൽ താനിനി ചർച്ച അവതരിപ്പിക്കില്ലെന്ന് അവതാരകൻ പറയുന്നതിലേക്കുവരെ എത്തി തർക്കം.

അതേസമയം ഇരുവരും തമ്മിൽ സഞ്ജുവിനെച്ചൊല്ലി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. ലോകകപ്പ് ടീമിലുൾപ്പെട്ടെങ്കിലും മോശം ഫോമിനെത്തുടർന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഇഷാൻ കിഷനെയാണ് ആദ്യ മത്സരത്തിൽ ഓപ്പണറാക്കിയത്. നമീബിയക്കെതിരായ രണ്ടാം മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യത്തിലും ഇതുവരെ ഉറപ്പുവന്നിട്ടില്ല.

അതേസമയം ബാബർ അസമാകട്ടെ ടി20യിൽ മെല്ലെപ്പോക്കിൻറെ പേരിൽ വിമർശനങ്ങൾക്ക് നടുവിലാണിപ്പോൾ. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാകിസ്ഥാൻ വിറച്ചു ജയിച്ചെങ്കിലും 18 പന്തിൽ 15 റൺസ് മാത്രമാണ് ബാബർ നേടിയത്. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ ആണ് നേരിടുക. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026
BREAKING NEWS
"ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു... മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പ...
18 Oct 2026