തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം പോയി എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്‍റെ ചടങ്ങിനാണ് എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാമുും ഉണ്ടായിരുന്നു എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞത്.
അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം. എന്നാൽ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും വീട്ടിലെ സന്ദര്‍ശകനായിരുന്നു എന്നും തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോറ്റിയുടെ വീട് തന്നെയാണ് ചിത്രത്തിൽ കാണുന്നത്.
പോറ്റിയുടെ അമ്മാവന്‍റെ മകള്‍ക്ക് പരീക്ഷയിൽ നേടിയിരുന്നു. കടകംപള്ളി വീട്ടിൽ വന്ന സമയത്ത് ആ കുട്ടിയെ വിളിച്ചുവരുത്തി സമ്മാനം നൽകുന്ന ചിത്രമാണ് പോറ്റി പകര്‍ത്തി സൂക്ഷിച്ചതും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതും. ആദ്യ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ കടകംപള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഒരു തവണ മാത്രം പോയി എന്നായിരുന്നു.















































