ന്യൂഡൽഹി: സമൂഹമാധ്യ മാധ്യമങ്ങളില്‍ വൈറലാകാന്‍ സാഹസികമായി റീല്‍സെടുത്ത് കൗമാരക്കാരന് ഗുരുതര പരുക്ക്. സമൂഹമാധ്യമമായ എക്സിലാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പിയാണ് റീൽസെടുത്തത്.
എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്ത് പൊള്ളലേൽക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടി നിലവിളിച്ചോടുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ചുറ്റും കൂടി നിന്നവര്‍ ഇടപെട്ട് തീ അണയ്ക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
അതേസമയം എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നോ കുട്ടിയുടെ സ്ഥിതി എന്തായെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. സമാനമായി ഫയര്‍ സ്റ്റണ്ട് കാണിച്ച് സെപ്റ്റംബറില്‍ ഒഡീഷയിലെ 14കാരി ആശുപത്രിയിലായിയിരുന്നു.














































