CINEMA

പള്ളിച്ചട്ടമ്പി ഏപ്രിൽ ഒമ്പതിന്

· · 1 min read
Share: Copied!

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ്, അമ്പത്തിയെട്ട് കാലഘട്ടങ്ങളിൽ , കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് പള്ളി ചുട്ടമ്പി’.ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെനൂറ്റിമുപ്പതോളം ദിവസ്സങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായിരിക്കുന്നു
കാഞ്ഞാർ ( തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ
ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം..
സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

ഒരു മലയോര , കാർഷിക ഗ്രാമത്തില അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും,, ധാർമ്മികരോഷ ത്തിൻ്റെ ചെറുത്തു നിൽപ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റർടൈനറായി
രിക്കും ഈ ചിത്രം.
ഏപ്രിൽ ഒമ്പതിന് ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ
കയാദുലോഹറിൻ്റെ പോസ്റ്റർ എത്തി.
മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റർ ഒരുമിച്ചാണ് പുറത്തുവിട്ടിരി ക്കുന്നത്.
ഗോകുലം മൂവീസിൻ്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലെത്തിയ കയാദു പിന്നീട് ഡ്രാഗൺ എന്ന തമിഴ് ച്ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിൽ ഏറെ പോപ്പുലറായി.
ദുൽഖർ സൽമാൻ നായകനായ ഐആം ഗയിം എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് കയാദു.
വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
ഭാഭാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’
സംഗീതം’-ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് -റഷീദ് അഹമ്മദ്.
കോസ്റ്റ്യും – ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ,
റെനിത് രാജ്,
സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ.
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല .
ഫിനാൻസ് – കൺട്രോളർ – അനിൽ ആമ്പല്ലൂർ,
ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഈ ‘ കുര്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ.
വാഴൂർ ജോസ്.

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026