BREAKING NEWS

ആടുമേയ്ക്കാന്‍ പോയ വയോധികയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കള്‍, കാല്‍ അറുത്തുമാറ്റി, പാദങ്ങള്‍ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് മീറ്റര്‍ അകലെ, കവര്‍ന്നത് ഏഴുലക്ഷം രൂപയുടെ ആഭരണങ്ങള്‍

· · 1 min read
Share: Copied!

ജയ്പ്പൂർ:  60കാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്ടാക്കൾ. വയോധികയുടെ കഴുത്തറുത്ത മോഷ്ടാക്കൾ ആഭരണങ്ങൾ കവരാൻ കാലുകൾ അറുത്തുമാറ്റുകയും ചെയ്തു. രാജസ്ഥാനിലെ സവാദ് മധോപൂരിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. കൊഡ്യായ് ​ഗ്രാമത്തിലെ കമല ദേവിയാണ് കൊല്ലപ്പെട്ടത്. കൈകാലുകളിലെ കട്ടിയുള്ള വെള്ളിയാഭരണങ്ങളും കഴുത്തിലും ചെവിയിലും മൂക്കിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ കൊടുംക്രൂരത. ശരീരത്തിലുണ്ടായിരുന്ന ഏകദേശം ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വയോധികയെ കൊലപ്പെടുത്തി കള്ളന്മാർ കവർന്നത്.

വൈകീട്ട് ആടുകളെ മേയ്ക്കാൻ കാട്ടിൽ പോയതായിരുന്നു കമല ദേവി. ഏറെ വൈകിയിട്ടും തിരികെയെത്താത്തതിനാൽ കുടുംബം പരിഭ്രാന്തിയിലായി. തുടർന്ന് അമ്മയെ അന്വേഷിച്ച് കാട്ടിലേക്ക് പോയ മകൻ കാണുന്നത് കഴുത്തറുത്ത നിലയിൽ കാൽപ്പാദങ്ങളില്ലാതെ ചോരയിൽ കുളിച്ചുകിളക്കുന്ന കമല ദേവിയെയാണ്. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൂന്ന് കിലോമീറ്റർ അപ്പുറത്താണ് കമലയുടെ കാൽപ്പാദങ്ങൾ കണ്ടെത്തിയത്.

മുറിച്ചുമാറ്റിയ കാൽപ്പാദങ്ങളുമായി ഓടിയ മോഷ്ടാക്കൾ ആഭരണം എടുത്ത ശേഷം അവ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലയ്ക്കും കവർച്ചയ്ക്കും ശേഷം പ്രതികൾ രക്ഷപെട്ടതായും ഇവരെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയതായും എഎസ്പി നീൽകുമാർ മീണ പറഞ്ഞു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ കൊഡ്യായ് ഗ്രാമത്തിലെ പ്രധാന റോഡ് ഉപരോധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ബൗളി സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026