BREAKING NEWS

ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഐടി ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു

· · 1 min read
Share: Copied!

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  57 വയസായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡിനിടെയാണ് സംഭവം..

ആദായ നികുതി വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റോയിക്കെതിരെ മുൻപ് ഐടി റെയ്ഡുകൾ നടന്നിരുന്നുവെന്നും, ഇന്നും പരിശോധന തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നുമാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം.

അശോക് നഗർ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണ പുരോഗതിക്കൊപ്പം പുറത്തുവരുമെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചി സ്വദേശിയാണ് സി.ജെ. റോയ്.

BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026
BREAKING NEWS
ക്ഷേത്രദർശനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ പീഡനം, ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി 14കാരന്‍, 52കാരനെതിരെ പോക്സോ കേസ്
16 Nov 2026
BREAKING NEWS
രക്തത്തിൽ കുളിച്ച നിലയിൽ ഇൻഡിഗോ ജീവനക്കാരിയുടെ മൃതദേഹം, മുഖംമൂടി സംഘം തങ്ങളെ ആക്രമിച്ചെന്ന് ആണ്‍സുഹൃത്ത്, യുവാവിനെ കസ്റ്റഡിയിലെടുത്തു
16 Nov 2026
BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026