BREAKING NEWS

അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍

· · 1 min read
Share: Copied!

ചെന്നൈ: മധുര എൽഐസി ഓഫിസിൽ വനിതാ മാനേജർ  മരിച്ച സംഭവം കൊലപാതകം. മാനേജരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഡി.റാം (46) അറസ്റ്റിലായി. ഡിസംബർ 17നുണ്ടായ തീപിടിത്തത്തിൽ മാനേജർ എ.കല്യാണി നമ്പി (56) പൊള്ളലേറ്റു മരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവുണ്ടായത്.

അപേക്ഷകൾ തീർപ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾക്കു ദിവസവും ഓഫിസിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നു. ഇതിനു പ്രതികാരമായി മാനേജരുടെ കാബിനിൽ ഫയലുകൾ കൂട്ടിയിട്ടു പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടർന്നു കാബിൻ പുറത്തു നിന്നു പൂട്ടി.

തീ ആളിപ്പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ റാമിനും പൊള്ളലേറ്റിരുന്നു. ഷോർട്ട് സർക്കീറ്റ് മൂലം തീ പിടിച്ചെന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും മുഖംമൂടി ധരിച്ച ഒരാൾ ഓഫിസിലെത്തി മാനേജരുടെ ആഭരണങ്ങൾ മോഷ്ടിച്ചു തീ കൊളുത്തിയെന്നു റാം കഥയുണ്ടാക്കിയതാണു പാളിയത്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026