BUSINESS

അരി മുതല്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ് ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ പ്രഖ്യാപിച്ച് സ്മാര്‍ട്ട് ബസാർ

· · 1 min read
Share: Copied!

കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സ്മാര്‍ട്ട് ബസാര്‍, ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ പ്രഖ്യാപിച്ചു. 2026 ജനുവരി 21 മുതല്‍ 26 വരെ രാജ്യത്തുടനീളമുള്ള എല്ലാ സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളിലും ഈ വില്‍പ്പന നടക്കും.

സീസണിലെ ഏറ്റവും ആകര്‍ഷകമായ ഓഫറുകളുമായി എത്തുന്ന ഫുള്‍ പൈസ വസൂല്‍ സെയില്‍, കുടുംബങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള ചെലവില്‍ വൻ തുക ലാഭിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നല്‍കുന്നത്.

കുടുംബ ബജറ്റിനെക്കുറിച്ച് ആശങ്കപ്പെടാതെ വീട്ടുസാധനങ്ങള്‍ സംഭരിക്കുന്നതിനോ, ദീര്‍ഘനാളായി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിനോ സ്മാര്‍ട്ട് ബസാര്‍ അവസരമൊരുക്കുന്നു . ദൈനംദിന പലചരക്ക് സാധനങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ, ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ നിര തന്നെ ഓഫര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. ഒരൊറ്റ സന്ദര്‍ശനത്തിലൂടെ വൻലാഭം നേടാനും കൂടുതല്‍ സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാനും ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു.

5 കിലോ ബസ്മതി അരി + 2.73 ലിറ്റര്‍ ഓയില്‍ കോംബോ 749 രൂപയുടെ സ്മാര്‍ട്ട് വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏതെങ്കിലും രണ്ട് ബിസ്‌ക്കറ്റുകള്‍ വാങ്ങുമ്പോള്‍, ഇഷ്ടമുള്ള ഒരെണ്ണം സൗജന്യമായി ലഭിക്കുന്നതാണ് മറ്റൊരു ഓഫര്‍. 2 ലിറ്റര്‍/കിലോ ഡിറ്റര്‍ജെന്റുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 30% കിഴിവുണ്ടെന്നതും പ്രത്യേകതയാണ്. സോപ്പുകൾക്കും ടൂത്ത്‌പേസ്റ്റുകള്‍ക്കും കുറഞ്ഞത് 40 ശതമാനവും പ്രമുഖ ഷാംപൂ ബ്രാന്‍ഡുകള്‍ക്ക് ഫ്‌ളാറ്റ് 40 ശതമാനവും കിഴിവുണ്ട്.

റെയ്മണ്ട്, വെല്‍സ്പണ്‍, ട്രൈഡന്റ് ബെഡ്ഷീറ്റുകള്‍ 1 വാങ്ങുമ്പോള്‍ മൂന്നെണ്ണം സൗജന്യമായി ലഭിക്കുന്ന വമ്പന്‍ ഓഫറുമുണ്ട്. 3-പീസ് ഹാര്‍ഡ് ട്രോളി സെറ്റുകള്‍ (അരിസ്റ്റോക്രാറ്റ്, ട്രാവോള്‍ഡ്)ക്ക് ഫ്‌ളാറ്റ് 85% കിഴിവും ഫുള്‍ പൈസ വസൂലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് 2ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വെറും 999 രൂപയ്ക്ക് ലഭ്യമാകും.

ഈ ഓഫറുകള്‍ സ്മാര്‍ട്ട് ബസാറിന്റെ വിപണി സ്വാധീനത്തിന്റെയും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കാനുള്ള ശേഷിയുടെയും അടയാളം കൂടിയാണ്. രാജ്യത്തെ 530-ല്‍ അധികം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 950-ല്‍ അധികം സ്റ്റോറുകളുള്ള സ്മാര്‍ട്ട് ബസാര്‍ ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ്. ഈ വിപുലമായ ശൃംഖലയിലൂടെ, ‘ഇന്ത്യയിലുടനീളം മൂല്യാധിഷ്ഠിത ഷോപ്പിംഗിന് വിശ്വസനീയമായ ഒരു ലക്ഷ്യസ്ഥാനം’ എന്ന തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റി ശക്തിപ്പെടുത്താനും, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനും കമ്പനി ശ്രമിക്കുന്നു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026