BREAKING NEWS

ഇറാൻ ഭരണകൂട ക്രൂരതയിൽ പൊലിഞ്ഞത് 3,400 ജീവനുകൾ; പുറത്തുവരുന്നത് ഭീതികരമായ അടിച്ചമർത്തൽ കൃത്യങ്ങൾ; ഇതെവിടെച്ചെന്നവസാനിക്കും?

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂട വിരു​ദ്ധപ്രക്ഷോപത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെയും 3,400 പേർ കൊല്ലപ്പെട്ടു. മൂന്നാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തുന്നതെന്നത് വെളിവാക്കുന്ന കണക്കാണിത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്തച്ചൊരിച്ചിലായാണ് ഇതിനെ കണക്കാക്കുന്നത്.
ഔദ്യോഗികമായി പുറത്തുവരുന്നതിനേക്കാളേറെ ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന്‌ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാൻ കറൻസിയുടെ മൂല്യമിടിഞ്ഞതും അവശ്യസാധനങ്ങളുടെ വില താങ്ങാവുന്നതിലും അധികമായതുമാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതിന് കാരണമായത്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയ്‌ക്കെതിരെയും പുരോഹിത ഭരണത്തിനെതിരെയും വലിയ പ്രക്ഷോഭമായി വളർന്ന സമരത്തെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണ്.

അതേസമയം, ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം പതിയെ തണുക്കുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച സംഘർഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പു ശബ്ദങ്ങൾ തീരേ കുറവായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടുചെയ്തു. എന്നാൽ, പ്രക്ഷോഭകരെ ഭീകരരായി മുദ്രകുത്തിയുള്ള അറസ്റ്റു തുടരുമെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിലൂടെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിക്കുന്നവരെ ലക്ഷ്യമിടുമെന്നും അറിയിച്ചു. പ്രക്ഷോഭം അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി രാജ്യത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കയാണ്.

പ്രക്ഷോഭകർക്കെതിരെ അക്രമം തുടർന്നാൽ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഞങ്ങൾ ലോക്ക്ഡ് ആൻഡ് ലോഡഡ് ആണ്, ഏതു നിമിഷവും നടപടിക്ക് തയ്യാറാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ, പിടിക്കപ്പെടുന്ന പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയരാക്കില്ലയെന്ന തരത്തിലുള്ള പ്രതികരണം ഇറാന്റെ ഭാ​ഗത്തുനിന്നും വന്നതോടെ ട്രംപിന്റെ നിലപാട് മയപ്പെട്ടു. പൊടുന്നനെയുള്ള ആക്രമണത്തിൽ നിന്നു പിന്തിരിഞ്ഞുവെങ്കിലും ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണിക്കുമെന്നാണ് ട്രംപ് ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കുന്നത്.

അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അത് ആഗോള സമ്പദ് വ്യവസ്ഥയെയും പശ്ചിമേഷ്യയുടെ സുസ്ഥിരതയെയും തകർക്കുമെന്ന ഭീതിയിൽ സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്.ഇറാനെ ആക്രമിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദം ഇസ്രയേലും ചെലുത്തുന്നുണ്ട്. അതേതുടർന്നാണ് ട്രംപിന് മനംമാറ്റം വന്നിരിക്കുന്നത്. എന്തായാലും ഇറാന്റെ ഭാവി എന്തായിരിക്കുമെന്നതിലേയ്ക്ക് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. പ്രക്ഷോഭങ്ങൾ മൂലം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യം സട കുടഞ്ഞുള്ള ​ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ

BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026
BREAKING NEWS
ക്ഷേത്രദർശനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ പീഡനം, ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി 14കാരന്‍, 52കാരനെതിരെ പോക്സോ കേസ്
16 Nov 2026
BREAKING NEWS
രക്തത്തിൽ കുളിച്ച നിലയിൽ ഇൻഡിഗോ ജീവനക്കാരിയുടെ മൃതദേഹം, മുഖംമൂടി സംഘം തങ്ങളെ ആക്രമിച്ചെന്ന് ആണ്‍സുഹൃത്ത്, യുവാവിനെ കസ്റ്റഡിയിലെടുത്തു
16 Nov 2026
BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026