BREAKING NEWS

കാറിനു കണ്ണേറ് തട്ടാതിരിക്കാന്‍ ദിവസവും നാരങ്ങയേറ്, ചെന്നുവീഴുന്നത് അയല്‍വാസിയുടെ വീടിന് മുകളില്‍, ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്

· · 1 min read
Share: Copied!

കോയമ്പത്തൂര്‍: പുതിയ കാറിനു കണ്ണേറു തട്ടാതിരിക്കാന്‍ ചെറുനാരങ്ങ അയല്‍വീട്ടിലേക്ക് എറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കോയമ്പത്തൂര്‍ കാരമട പെരിയപ്പുതൂരിലാണു സംഭവം നടന്നത്. പ്രദേശവാസിയായ നവീന്‍ കുമാര്‍ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാന്‍ നാരങ്ങ പലഭാഗത്തേക്കും എറിയുന്നത് പതിവായിരുന്നു.

ഇത് വീഴുന്നത് അയല്‍വാസിയായ പൊന്നുസ്വാമിയുടെ ഭൂമിയിലായിരുന്നു. മൂന്നുദിവസം തുടര്‍ച്ചയായി നാരങ്ങാ കഷണം വീടിന് മുന്നില്‍ വീണപ്പോള്‍ പൊന്നുസ്വമി നവീന്‍ കുമാറിനെ ചോദ്യം ചെയ്തു. വാക്കേറ്റമായതോടെ ബന്ധുക്കളും പ്രശ്‌നം ഏറ്റുപിടിച്ചു. ഇതോടെ കൂട്ടത്തല്ലായി. സംഭവത്തിന്റെ വിഡിയോവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

നവീന്‍ കുമാറിനെ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണു പുറത്തുവിട്ടത്. ഇതോടെ കാരമട പൊലീസ് സ്റ്റേഷനില്‍ പരാതിയെത്തി. പ്രശ്‌നം കോടതി കയറാതെ പുറത്തുവച്ചുതന്നെ തീര്‍ക്കണമെന്നു പൊലീസ് നിര്‍ദേശിച്ചു. പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ടതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നു തീരുമാനിച്ചിട്ടുണ്ട്.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026