BREAKING NEWS

മുസ്ത ഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുതെന്ന് ശശി തരൂര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിലേക്ക് തെരഞ്ഞെടുത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ‘ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്’ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്. ചില മേഖലകളില്‍ നിന്ന് നമ്മള്‍ ഇത്തരം പ്രതിഷേധങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശം തുടരണം. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയോ, ആക്രമണങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെയും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെയും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ശശി തരൂര്‍ പറഞ്ഞു. അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നമ്മുടെ എല്ലാ അയല്‍ക്കാരെയും ഒറ്റപ്പെടുത്തുകയും, അവരാരുമായി കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്താല്‍, അത് എങ്ങനെ ഗുണം ചെയ്യും?.

കായിക രംഗത്ത് രാഷ്ട്രീയം കടന്നുവരാന്‍ അനുവദിക്കരുത്. ബംഗ്ലാദേശ് നമ്മുടെ മൂന്നു വശങ്ങളിലായി ചുറ്റപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവരുമായി കളിക്കുകയാണ് വേണ്ടത്.’ തരൂര്‍ പറഞ്ഞു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026