BREAKING NEWS

ഇസ്രയേലിൽ ദൂരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി, ജിനേഷിന്റെ മരണത്തിനു പിന്നിലെ ദുരൂ​ഹത നീക്കാൻ രേഷ്മ പലരേയും സമീപിച്ചിരുന്നതായി സുഹൃത്തുക്കൾ

· · 1 min read
Share: Copied!

ബത്തേരി: ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ച് മാസം മുൻപ് മരിച്ചനിലയിൽ കണ്ടെത്തിയ ബത്തേരി സ്വദേശി ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി. വയനാട് കോളേരി സ്വദേശി രേഷ്മയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

രണ്ട് ദിവസം മുൻപാണ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ജിനേഷിന്റെ മരണത്തിന് പിന്നാലെ മനോവിഷമത്തിലായിരുന്നു രേഷ്മ. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അതേസമയം ജിനേഷിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നയാവശ്യവുമായി രേഷ്മ പല തവണ എംബസിയ്ക്ക് മെയിൽ അയച്ചിരുന്നുവെന്ന് സമൂഹ മാധ്യമത്തിൽ സുഹൃത്തുക്കൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അഞ്ചുമാസം മുൻപാണു ജിനേഷിനെയും വീട്ടുമസ്ഥയായ വയോധികയെയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റുമരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയത്

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026