BREAKING NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയം, പിന്നീട് സഹോദരിയുമായി ലിവ് ഇന്‍ ബന്ധം, ഇരുവരെയും ലൈംഗിക പീഡനത്തിനിരയാക്കി, 20 ലക്ഷവും സ്വര്‍ണവും തട്ടി, 29 കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും, വൈകാതെ ഇരുവരും ലീവ്–ഇൻ ബന്ധത്തിലാകുകയുമായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് ശുഭം ശുക്ല യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും ഇവർ ബെംഗളൂരുവിൽ തന്നെ തുടർന്നു.

മൂന്ന് വർഷത്തോളം ബെംഗളൂരുവിൽ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീ‍ഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോൾ, ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ലൈംഗിക പീഡനം തുടർന്നതാടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026