BREAKING NEWS

‘തെറ്റായെന്തോ സംഭവിക്കുന്നു’; കരൂർ ദുരന്തം സംബന്ധിച്ച ഹൈക്കോടതി നടപടികളിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: നടൻ വിജയിയുടെ റാലിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി നടപടികളിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി. കേസുകൾ ലിസ്റ്റ്  ചെയ്യുന്നതിലും വാദംകേൾക്കുന്നതിലും  മദ്രാസ് ഹൈക്കോടതിയിൽ ‘തെറ്റായി എന്തോ സംഭവിക്കുന്നെ’ന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ.ജെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമ നടപടിക്രമങ്ങൾ സംബന്ധിച്ചാണ് സുപ്രീം കോടതി സംശയമുന്നയിച്ചത്. തുടർന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷി ചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026