BREAKING NEWS

പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകൾ; കൊച്ചി മുസിരിസ് ബിനാലെയ്ക്കു ഇന്ന് തുടക്കം

· · 1 min read
Share: Copied!

കൊച്ചി ∙ ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാജ്യാന്തര പ്രശസ്തനായ കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്എച്ച്ആർട്ട് സ്‌പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണ് പ്രധാന വേദി. പ്രദര്‍ശനങ്ങള്‍ 110 ദിവസത്തിനു ശേഷം മാര്‍ച്ച് 31ന് സമാപിക്കും

.ഉച്ചയ്ക്ക് 12-ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെയുടെ പതാക ഉയരും. മോണിക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകർഷണങ്ങളാണ്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഏഴരയ്ക്ക് നേഹ നായർ, രശ്മി സതീഷ്, ഷഹബാസ് അമൻ, മൻദീപ് റൈഖി എന്നിവർ നയിക്കുന്ന ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ആദ്യ ആഴ്ചയിൽ വിവിധ വേദികളിലായി മെഹ്ഫിൽ-ഇ-സമ, ദ എഫ്16സ്, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ നടക്കും. യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടൻ കലാവിരുന്നും ഉണ്ടായിരിക്കും. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ 13ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ഇത്തവണ വില്ലിങ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026