BREAKING NEWS

പ്രശസ്ത ബ്രിട്ടീഷ് സീരീസിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് അഫ്​ഗാൻ യുവാക്കൾ പൊതുനിരത്തിൽ!! ഉട‌ൻ പിടികൂടി പുനരധിവാസ തടങ്കലിലാക്കി നിയമം!! ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല, ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല- അഫ്​ഗാൻ മന്ത്രാലയ വക്താവ്

· · 1 min read
Share: Copied!

കാബൂൾ: പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെ അനുകരിച്ച് ട്രഞ്ച് കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി. തെക്കൻ ഹെറാത്ത് പ്രവിശ്യയിൽ ‘വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന’ കുറ്റത്തിനു തടവിലാക്കിയതായി താലിബാൻ സർക്കാരിന്റെ ദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

പാശ്ചാത്യ ചലച്ചിത്ര കഥാപാത്രങ്ങളെ അനുകരിച്ചതിന് പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ‘പുനരധിവാസ പരിപാടിയിൽ’ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, ഞങ്ങൾക്ക് ഞങ്ങളുടേതായ മതവും സംസ്‌കാരവും മൂല്യങ്ങളുമുണ്ട്. നിരവധി ത്യാഗങ്ങളിലൂടെ, ഞങ്ങൾ ഈ രാജ്യത്തെ ഹാനികരമായ സംസ്‌കാരങ്ങളിൽനിന്ന് സംരക്ഷിച്ചു, ഇപ്പോൾ ഞങ്ങൾ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.’ മന്ത്രാലയത്തിന്റെ വക്താവ് സെയ്ഫുർ റഹ്‌മാൻ ഖൈബർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു,

അതുപോലെ നാല് പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല. മറിച്ച് വിളിച്ചുവരുത്തുകയും ഉപദേശിക്കുകയും മോചിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങൾക്ക് ഞങ്ങളുടേതായ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളുണ്ട്, പ്രത്യേകിച്ചും വസ്ത്രധാരണത്തിന് ഞങ്ങൾക്ക് പ്രത്യേക പരമ്പരാഗത ശൈലികളുണ്ട്. അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല. ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ നടന്മാരെ അനുകരിക്കുന്നതായിരുന്നു. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുകയാണെങ്കിൽ, നല്ലതും നിയമപരവുമായ കാര്യങ്ങളിൽ മത പിതാക്കന്മാരെ പിന്തുടരണം.’ അദ്ദേഹം പറഞ്ഞു.

അതേസമയം അഫ്​ഗാൻ യുവാക്കളായ അസ്ഗർ ഹുസൈനി, ജലീൽ യാക്കൂബി, അഷോർ അക്ബറി, ദാവൂദ് റാസ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഇരുപതു വയസിന് താഴെയുള്ളവരാണ്. അവർ പാശ്ചാത്യവസ്ത്രങ്ങൾ ധരിച്ച് ഒരുമിച്ച് നടന്നുപോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകൾക്ക് ഫോട്ടോ എടുക്കാൻ പലപ്പോഴും അവർ പോസ് ചെയ്യുന്നതും കാണാമായിരുന്നു. ഇതിൽ ഒരാൾ പിന്നീട് ഇങ്ങനെ ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു.

രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ്

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026