BREAKING NEWS

ഭക്ഷണം കഴിക്കാതെ ജയിലിൽ പ്രതിഷേധം തുടരുന്നു; അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും വാദം, രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി.തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ജില്ലാ ജയിലിൽ എത്തിച്ചു മുതൽ നിരാഹരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. പൊലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിന്‍റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു.

അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

BREAKING NEWS
’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ
18 Oct 2026
BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026