BREAKING NEWS

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു; കരട് പട്ടിക ഡിസംബര്‍ 16ന്,എസ്ഐആർ സമയപരിധി നീട്ടി:

· · 1 min read
Share: Copied!

തിരുവനന്തപുരം ∙ എസ്ഐആർ നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളം അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് കത്തയച്ചു. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും. 

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. കരട് പട്ടിക പുറത്തിറക്കാൻ ആവശ്യപ്പെട്ട ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പും നടക്കുന്നത്. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി ബിഎൽഒമാർക്ക് ലഭിക്കും.

ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ, പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും സംസ്ഥാനത്ത് തിരികെ കിട്ടിയിരുന്നില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. അർഹരായ പലരും വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും ആയിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറുടെ മറുപടി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റലൈസ് ചെയ്തത് 75.35 ശതമാനമായിരുന്നു.

BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026