BREAKING NEWS

വൈറ്റ് ഹൌസിന് സമീപമുണ്ടായ വെടിവയ്പ്പ്; 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുകള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അംഗീകരിച്ച അഭയാര്‍ത്ഥി അപേക്ഷകളും 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ ഗ്രീന്‍ കാര്‍ഡുകളും വ്യാപകമായി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് ഉത്തരവിട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വൈറ്റ് ഹൗസിനു സമീപം ഒരു അഫ്ഗാൻ പൗരൻ നടത്തിയ വെടിവെപ്പിൽ ഒരു നാഷണൽ സെക്യൂരിറ്റി ഗാർഡ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) സ്‌ക്രീനിംഗ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഉത്തരവിട്ടത്.

കുടിയേറ്റ ആനുകൂല്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അപേക്ഷകന്റെ മാതൃരാജ്യത്തെ ഒരു പ്രധാന ഘടകമായി കണക്കാക്കാന്‍ പുതിയ നയം അനുവദിക്കുമെന്ന് USCIS ഡയറക്ടര്‍ ജോസഫ് എഡ്ലോ പറഞ്ഞു. ‘ഓരോ വിദേശ പൗരനെയും എല്ലാ തലത്തില്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് എന്റെ പ്രാഥമിക ഉത്തരവാദിത്തം. അമേരിക്കന്‍ പൗരന്മാരുടെ ജീവനായിരിക്കും പ്രഥമ പരിഗണന.’ എഡ്ലോ പറഞ്ഞു.

പൂര്‍ണ്ണമായോ ഭാഗികമായോ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജൂണില്‍ പുറത്തിറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 19 രാജ്യങ്ങളാണ് ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു: അഫ്ഗാനിസ്താന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല.

സുരക്ഷിതമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനോ പശ്ചാത്തല പരിശോധനകളെ പിന്തുണയ്ക്കുന്നതിനോ അപേക്ഷകന്റെ രാജ്യത്തിന് കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ പുതുക്കിയ നയം  നിര്‍ദ്ദേശം നല്‍കുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വരും. 2025 നവംബര്‍ 27-നോ, അതിനുശേഷമോ ഫയല്‍ ചെയ്തതോ, നിലവിലുള്ളതോ ആയ എല്ലാ അപേക്ഷകള്‍ക്കും ഇത്ബാധകമാണ്.

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026