BREAKING NEWS

പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ, മൗനം പാലിച്ച് പാര്‍ട്ടി നേതൃത്വം

· · 1 min read
Share: Copied!

പാലക്കാട്: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്‍.രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഫോൺ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടു.‌ ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണിൽ വിളിച്ച് മത്സരത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങൾ എന്തു ചെയ്യുമെന്നും രാമകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്.

നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നു‌ം ജംഷീർ ഭീഷണിപ്പെടുത്തി. പത്രിക പിൻവലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും വി.ആർ.രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.

BREAKING NEWS
കടിച്ച മൂർഖനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി 75-കാരൻ; അടൂരിലാണ് ; അലക്കുകല്ലിന് സമീപം കിടന്നിരുന്ന തുണികൾക്കിടയിൽ കിടന്ന പാമ്പാണ് കടിച്ചത്; ചികിത്സയിൽ
19 Nov 2026
BREAKING NEWS
'വൈഫ്' ഓഫ് എ.കെ. ആന്റണി'... ഇമെയിലിൽ വന്ന പരാതിയിൽ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യം, അബദ്ധം മനസിലായത് പിന്നീട്, പരാതിയയച്ചത് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ, നേരിൽകണ്ട് ക്ഷമ ചോദിക്കാൻ എസ്എച്ച്ഒയ്ക്കു കമ്മിഷണറുടെ നിർദേശം, അതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത്
19 Nov 2026
BREAKING NEWS
ഫോണെടുക്കുന്നില്ല, ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു; ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ; പരിശോധനയിൽ കിടപ്പുമുറിയിൽ മൃത​ദേഹം; മഹാരാഷ്ട്രയിൽ മലയാളിയായ 75യുടെ കൊലപാതകത്തിൽ പ്രതിയെ ​ഗോവയിൽ നിന്നും പൊക്കി; പിടിയിലായത് നേപ്പാൾ സ്വദേശി; കൊലപാതകം മോഷണത്തിനിടെ, പ്രതി ലഹരിക്ക് അടിമ
19 Nov 2026
BREAKING NEWS
'ഏത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് '; പി.എസ്.സി. അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ പോര്; മുഖ്യമന്ത്രിയെ ചോദ്യംചെയ്ത് സണ്ണി ജോസഫും അനിൽകുമാറും; രണ്ടര മണിക്കൂർ നീണ്ട തർക്കം; 'ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല, സ്തുതിപാഠകസംഘവുമല്ല'; വി.ഡി സതീസൻ
19 Nov 2026