BREAKING NEWS

പൊതു ഇടത്തുവച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം!! മദ്യപിച്ചെത്തിയ യുവാവ് ക്ലൗഡിയയുടെ തോളിൽ കയ്യിട്ടു, മാറിടത്തിൽ സ്പർശിച്ചു, ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡന്റിനെ ചുംബിക്കാനായി ശ്രമം, സുരക്ഷാ വീഴ്ചയിൽ കടുത്ത വിമർശനം- VIDEO

· · 1 min read
Share: Copied!

മെക്സിക്കോ സിറ്റി: പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തിൽ സ്പർശിക്കുകയും ചെയ്തു.

അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാൾ ചുംബിക്കാനും ശ്രമിച്ചു. യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയാണ്. തെരുവുകളിൽ പ്രസിഡൻറിന് പോലും സുരക്ഷയില്ലെന്നാണ് കൂടുതൽപ്പേരും പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പലരും ചോദിക്കുന്നുണ്ട്. അക്രമിയോട് ഇത്രയും അനുഭാവമൊന്നും വേണ്ടെന്നും കമന്റുകളുണ്ട്. അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും മറ്റു ചിലരും കുറിച്ചു. അതേസമയം, ക്ലൗഡിയയുടെ ഓഫീസ് ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

BREAKING NEWS
തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; 'വന്നാൽ അറസ്റ്റ് ചെയ്യും'; നിലപാട് ആവർത്തിച്ച് സർക്കാർ
29 Nov 2026
BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026
BREAKING NEWS
മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓടിച്ച് ഡ്രൈവർ; നിയന്ത്രണംവിട്ട് ബസ്; യാത്രക്കാർ ബഹളംവെച്ച് തടഞ്ഞു, നാട്ടുകാർ പിടികൂടി
29 Nov 2026
BREAKING NEWS
നീം കറോളി ബാബയുടെ ആത്മീയ യാത്രയുമായി ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ; അഞ്ച് ഇന്ത്യൻ ഭാഷകളിൽ സ്ട്രീമിംഗ് ആരംഭിച്ചു
29 Nov 2026