BREAKING NEWS

സഹായിക്കാനെത്ത വ്യാജേന നടിക്കു നേരെ ലൈംഗികാതിക്രമം, റെയിൽവേയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പോലീസിൽ നൽകിയ പരാതിയിൽ പോർട്ടർ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ അരുണിനെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച പ്ലാറ്റ്ഫോമിലേക്കു പോകാനായി റെയിൽവേ ലൈൻ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോർട്ടർ വന്നത്. തുടർന്നു നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്റെ വാതിൽ പോർട്ടർ തന്നെ തുറന്നു കൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോൾ നടിയെ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ആദ്യം ബാഗിൽ പിടിച്ചു.

എന്നാൽ തന്നെ സഹായിക്കേണ്ടെന്നും തനിച്ചു കയറാൻ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും കേൾക്കാതെ പോർട്ടർ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു. നടി ഉടൻ തന്നെ റെയിൽവേയിൽ പരാതി നൽകി. ഈ സമയം പോർട്ടറെ ന്യായീകരിക്കും വിധം അധികൃതർ പെരുമാറിയതോടെ പേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജനിച്ചത് രണ്ടും പെൺമക്കൾ, അമ്മ രണ്ടു വയസുകാരിയേയും നവജാത ശിശുവിലേയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി, കൊലപാതകം ഭർത്താവ് ജോലിക്കു പോയ ശേഷം

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026