BREAKING NEWS

കാമുകനുമായി പിണങ്ങി നട്ടപ്പാതിരായ്ക്ക് കാറോടിച്ച് 26കാരി ഇടുക്കിയിൽ, കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷപെടുത്തി, മുങ്ങിപ്പോകാതിരുന്നത് പുഴയിൽ പുല്ലിൽ പിടിച്ച് കിടന്നതിനാലെന്ന് പോലീസ്

· · 1 min read
Share: Copied!

ഇടുക്കി: കാമുകനുമായി കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു. കാളിയാർ പോലീസും നാട്ടുകാരനായ യുവാവും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

കുമളി സ്വദേശിനിയായ 26-കാരിയാണ് കാമുകനുമായി പിണങ്ങി രാത്രി കാർ ഓടിച്ചെത്തി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 26 കാരി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. പിന്നാലെ കാർ പാലത്തിൽ നിർത്തി യുവതി പുറത്തിറങ്ങുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയയാളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്‌ഐ സജി.പി.ജോൺ, എഎസ്‌ഐ ഷൈലജ, എസ്‌സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ യുവാവും ചേർന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. കാമുകനുമായുള്ള പിണക്കമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.

പുഴയിലേക്കു ചാടിയെങ്കിലും സമീപത്തെ പുല്ലിൽ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

10-ാം തീയതിയിലെ കൂടിക്കാഴ്ചയിൽ എന്തോ നടന്നു, പിഎം ശ്രീൽ 16ന് ഒപ്പുവച്ചിട്ട് മന്ത്രിസഭയെയടക്കം സർക്കാർ കബളിപ്പിച്ചു!!സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു, വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളത്? എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് പറയണം- വിഡി സതീശൻ

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026