BREAKING NEWS

ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി!! പിന്നാലെ ഓട്ടോയിലും മതിലിലുമിടിച്ചു, വളപട്ടണം എസ്ഐയ്ക്ക് പരുക്ക്, യുവാക്കൾ‍ക്ക് ലൈസൻസില്ല, പ്രതികൾ റിമാൻഡിൽ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ അമിത വേ​ഗത്തിലെത്തിയ കാർ തടയാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരുക്ക്. വളപട്ടണം എസ്ഐ ടിഎം വിപിനാണ് അപകടത്തിൽ പരുക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയാണ് സംഭവം.

അമിത വേ​ഗത്തിലെത്തിയ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി, പിന്നാലെ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പോലീസ് തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

മതി, ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല, കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ കടുപ്പമാകും, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026