BREAKING NEWS

ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റു, കൂട്ടുനിന്നത് കടകംപള്ളി… പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും, ആദ്യം കട്ടളപ്പടിയും വാതിലുമെല്ലാം അടിച്ചുകൊണ്ടുപോയി, ഇനി ബാക്കിയുള്ളത് അയ്യപ്പ വി​ഗ്രഹം മാത്രം!! സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പോലീസിനെ വിശ്വാസം ഇല്ലാത്തതിനാൽ- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റു. മുൻ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാൽ ആർക്കാണ് വിറ്റത് എന്നറിയാമെന്ന രൂക്ഷവിമർശനവുമായി വി ഡി സതീശൻ. ശബരിമലയിൽ നടന്നതു സ്വർണം ചെമ്പാക്കിയ രാസവിദ്യയാണ്. ഒരു പത്രസമ്മേളനം നടത്തി സർക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാൻ, ഇക്കാര്യത്തിൽ കോൺഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും.

, തങ്ങൾക്കു പോലീസിനെ വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാരിനോട് അല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. യുഡിഎഫ് ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിനെതിരല്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് ഇത് വിറ്റത്. ഇനി കൊണ്ടുപോകാൻ അയ്യപ്പ വിഗ്രഹം മാത്രമാണ് ഉള്ളത്. അതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.

 

BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026