വാഷിങ്ടണ്‍: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ പ്രശ്‌നക്കാരിയും ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവളുമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നമുണ്ട്.
അവർ ഒരു ഡോക്ടറെ കാണണം. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ അവളെ ശ്രദ്ധിച്ചവര്‍ക്കെല്ലാം അക്കാര്യം മനസ്സിലാവുമെന്നും ട്രംപ് പറഞ്ഞു. ത്യുന്‍ബെയുടെ രാഷ്ട്രീയപ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’അവള്‍ ഒരു പ്രശ്‌നക്കാരിയാണ്, കോപം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവൾ. അവള്‍ ഒരു ഡോക്ടറെ കാണണം.
നിങ്ങള്‍ അവളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവും, ഒരു ചെറുപ്പക്കാരി എന്ന രീതിയില്‍ അവള്‍ക്ക് വലിയ ദേഷ്യവും കിറുക്കുമാണ്’, ട്രംപ് ഫറഞ്ഞു. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ജൂണിലും പറഞ്ഞിരുന്നു. ഇസ്രയേല്‍ സേന തടഞ്ഞ ബ്രിട്ടീഷ് പതാകയുള്ള ‘മദ്‌ലീന്‍’ എന്ന കപ്പലില്‍ ഇസ്രയേലില്‍ എത്താനുള്ള ത്യുൻബെയുടെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു.