BREAKING NEWS

മരണക്കിടക്കയിലും കൈവിലങ്ങ്!! മരണത്തെ മുഖാഭിമുഖം കണ്ടുകിടക്കുന്ന രോഗിയായ ഒരു മനുഷ്യന് എങ്ങനെ ജയിൽചാടാൻ സാധിക്കും? അത്യന്തം മനുഷ്യത്വരഹിതവും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമെന്ന് വിമർശനം

· · 1 min read
Share: Copied!

ധാക്ക: അവാമി ലീഗിന്റെ മുതിർന്ന നേതാവിനെ മരണക്കിടക്കയിലും വിലങ്ങണിയിച്ച മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഷെയ്ഖ് ഹസീന സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന നൂറുൽ മജീദ് മഹമൂദ് ഹുമയൂണിനെ (75) ആണ് ചികിത്സയിലായിരുന്ന സമയത്തും കൈവിലങ്ങണിയിച്ചത്.

കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നാണ് ഹുമയൂണിനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ ആരോഗ്യം മോശമായ നൂറുൽ മജീദ് ധാക്ക മെഡിക്കൽ കോേളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് സെപ്റ്റംബർ 29ന് ഹുമയൂൺ മരിച്ചു.

എന്നാൽ ആശുപത്രിയിൽ ബോധമില്ലാതെ കിടക്കുമ്പോഴും ഹുമയൂണിനെ കൈവിലങ്ങണിയിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. ഇതോടെ വലിയ വിമർശനമാണ് മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദഗ്ധരും ഉന്നയിക്കുന്നത്.

‘മരണക്കിടക്കയിലുള്ള ഒരു വ്യക്തിയെ വിലങ്ങണിയിക്കുന്നത് അത്യന്തം മനുഷ്യത്വരഹിതവും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്’–മനുഷ്യാവകാശ പ്രവർത്തകൻ നൂർ ഖാൻ ലിട്ടൻ ബംഗ്ലദേശ് മാധ്യമങ്ങളോടു പറഞ്ഞു, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. 75 വയസ്സുള്ള രോഗിയായ ഒരു മനുഷ്യനെ എങ്ങനെയാണ് അപകടകാരിയും ജയിൽചാടാൻ സാധ്യതയുള്ള വ്യക്തിയുമായി കണക്കാക്കാൻ കഴിയുന്നത്’– അഭിഭാഷകനായ അബ്ദു ഒബൈയ്ദുർ റഹ്മാൻ ചോദിച്ചു.

ഇതിനിടെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഹുമയൂണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളിൽ ഉള്ളതാണെന്നു ബംഗ്ലദേശ് ജയിൽ അധികൃതർ പറയുന്നു. ‘പ്രചരിക്കുന്ന ചിത്രങ്ങൾ ഹുമയൂൺ ഐസിയുവിൽ ചികിത്സയിലുള്ള കാലയളവിൽ ഉള്ളതല്ല. മരിക്കുന്നതുവരെ ധാക്ക മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയിട്ടുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

‘അമേരിക്ക ഫസ്റ്റ്’ ട്രാൻസ് ജെൻഡേഴ്സിനെ രാജ്യത്തുനിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ പുതിയ തന്ത്രവുമായി ട്രംപ് ഭരണകൂടം!! ട്രാൻസ് ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാൻ യുഎസ്

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026