Uncategorized

കോഴിക്കോട് പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

· · 1 min read
Share: Copied!

കോഴിക്കോട് പയ്യനാക്കലില്‍ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യാനായിരുന്നു പ്രതി സിനാന്‍ അലിയുടെ ശ്രമം. ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവ ദിവസവും പ്രതി ലഹരി ഉപയോഗിച്ചിരുന്നു. മദ്രസ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ കാറിലെത്തിയ പ്രതി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി വലിയ ആസൂത്രണമാണ് ഇയാള്‍ നടത്തിയത്. കുട്ടിയെ കാറില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവറുടെ ഇടപെടലിലാണ് സംഭവം പൊളിഞ്ഞത്.

കര്‍ണാടക പൊലീസിനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതികൂടിയാണ് സിനാന്‍. മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ആദ്യം അസംകാരനാണെന്ന് പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ കാസര്‍കോട് സ്വദേശിയാണിയാളെന്ന് വെളിപ്പെടുത്തി. ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മാഫിയയുടെ ഭാഗമാണോ ഇയാളെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ  പൊലീസ് കൂടുതൽ അന്വേഷണം നടത്തും.

Uncategorized
ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ... പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ, "ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും- മുന്നറിയിപ...
12 Nov 2026
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026