BREAKING NEWS

ഫോൺ ഉപയോ​ഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

· · 1 min read
Share: Copied!

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും മകളും തമ്മിലുള്ള വാക്കു തർക്കത്തിനിടെ 17 കാരി അമ്മയെ കുത്തിപ്പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്. കത്തിക്കുത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. പതിവുപോലെ ഇന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. കലികയറിയ മകൾ അമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026