BREAKING NEWS

അർധ രാത്രി കാർ പിന്തുടർന്ന് ഇൻസ്റ്റ​ഗ്രാമിൽ സന്ദേശമയച്ചു, ശരീരഘടനയെ വർണിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമം, പൊലീസുകാരനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതി, ബ്ലോക്ക് ചെയ്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് പൊലീസ്

· · 1 min read
Share: Copied!

​​​​ഗുരു​ഗ്രാം: പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കണ്ടന്റ് ക്രിയേറ്റര്‍ ശിവാങ്കി പെസ്വാനി. ഗുരുഗ്രാം സൈബര്‍ പോലീസിനെ ടാഗ് ചെയ്ത് ശിവാങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെ 12:45-നാണ് സംഭവം.

ഗുരുഗ്രാമിലെ വീട്ടിലേക്ക് മടങ്ങവേ, ശിവാങ്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഒരു കമന്റ് ലഭിച്ചു. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കാറിന്റെ വിവരങ്ങള്‍ അറിയാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആദ്യം ഇത് ഒരു ഫോളോവറുടെ കമന്റാണെന്ന് കരുതിയ ശിവാങ്കിയോട് പിന്നീട് അയാള്‍ താന്‍ ഒരു വനിതാ പോലീസ് ആണെന്ന് പറഞ്ഞത്. എന്നാല്‍ അല്‍പനേരത്തിന് ശേഷം അയാള്‍ താനൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തി. കാറിന്റെ നമ്പര്‍ ഉപയോഗിച്ച് തന്നെ പിന്തുടരുകയാണെന്നും ശിവാങ്കിയെ ഇഷ്ടമായതിനാലാണ് സന്ദേശം അയച്ചതെന്നും അയാള്‍ അവകാശപ്പെട്ടു.

ശിവാങ്കിയുടെ രൂപഭംഗിയെക്കുറിച്ച് അനുചിതമായ അഭിപ്രായങ്ങള്‍ പങ്കുവെച്ച് സൗഹൃദം സ്ഥാപിക്കാന്‍ അയാള്‍ ശ്രമിച്ചതായും ശിവാങ്കി വെളിപ്പെടുത്തി. ഇതില്‍ അസ്വസ്ഥയായ അവര്‍, സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സൈബര്‍ ക്രൈം പോലീസിന് പരാതി നല്‍കി.ദിവസങ്ങള്‍ക്കുശേഷം, പോലീസ് സന്ദേശം അയച്ച ഉദ്യോഗസ്ഥനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍, ശിവാങ്കിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍, ഉദ്യോഗസ്ഥന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അയാളെ ബ്ലോക്ക് ചെയ്താല്‍ മതിയായിരുന്നുവെന്നും പോലീസ് പറഞ്ഞതായി ശിവാങ്കി വീഡിയോയില്‍ വ്യക്തമാക്കി.

BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026