BREAKING NEWS

പാനിപൂരി നൽകിയില്ല, കച്ചവടക്കാരനുമായി പൊരിഞ്ഞ തർക്കം, ഒടുവിൽ നടുറോഡിൽ കിടന്ന് പൊട്ടിക്കരഞ്ഞ് യുവതി, ​ഗതാ​ഗതം തടസപ്പെട്ടു

· · 1 min read
Share: Copied!

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പാനിപൂരി കച്ചവടക്കാരനും യുവതിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. പാനിപൂരി എണ്ണം കുറച്ച് കച്ചവടക്കാരന്‍ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആയിരുന്നു യുവതിയും പാനിപൂരി കച്ചവടക്കാരനും തമ്മിലുള്ള തര്‍ക്കം അരങ്ങേറിയത്. 20 രൂപയ്ക്ക് നാല് പാനിപൂരി നല്‍കിയ കച്ചവടക്കാരന്റെ നടപടിയാണ് യുവതിയെ പ്രകോപിപ്പിച്ചത്. ആറ് പാനിപൂരി നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. കച്ചവടക്കാരന്‍ ഇതിന് വിസമ്മതിച്ചതോടെ സ്ത്രീ പ്രതിഷേധിക്കുകയായിരുന്നു.

രണ്ടെണ്ണം കൂടി നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവതി റോഡില്‍ കുത്തിയിരിക്കുകയും പൊട്ടിക്കരയുകയുമായിരുന്നു. ഇതോടെ ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കുകയായിരുന്നു.

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026