BREAKING NEWS

സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ ഒറ്റപ്പെട്ടു, താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ല, അവസാനം എല്ലാ കുറ്റവും തന്റെ തലയിലായി, കൗൺസിലറായ ബിജെപി നേതാവ് ഓഫിസിൽ തൂങ്ങിമരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറായ ബിജെപി നേതാവ് കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു.

അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026
BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026