BREAKING NEWS

പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ല… യുവതിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിപ്പിച്ച് ഭർതൃ സഹോദരി, 30 കാരിയുടെ നില അതീവ ​ഗുരുതരം

· · 1 min read
Share: Copied!

ഗാന്ധിന​ഗർ: ​ഗുജറാത്തിൽ മെഹ്സാന ജില്ലയിൽ പാതിവ്രത്യം തെളിയിക്കുന്നതിനായി ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്ന് തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 30 വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു.
സെപ്റ്റംബർ 16-ന് വിജാപൂർ താലൂക്കിലെ ഗെരിറ്റ ഗ്രാമത്തിലാണ് സംഭവം.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ വിജാപൂർ പോലീസ് കോസെടുത്തു.ഒരു സ്ത്രീയും മറ്റ് മൂന്ന് പേരും ചേർന്ന് ഇരയെ തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. യുവതി വിരലുകൾ മുക്കുന്നതും പൊള്ളലേറ്റതിനാൽ വേഗത്തിൽ പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

‘ഇരയായ യുവതിക്ക് ഭർത്താവിനോട് വിശ്വസ്തതയില്ലെന്ന് നാത്തൂൻ സംശയിച്ചിരുന്നു. അതിനാൽ ജമുനയും ഭർത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേർന്ന് യുവതിയെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കാൻ തീരുമാനിച്ചു. യുവതി പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്നായിരുന്നു അവരുടെ വാദമെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026