BREAKING NEWS

ബസിൽവച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി, ജൂനിയർ വിദ്യാർത്ഥിയെ പൊതിരെത്തല്ലി സീനിയർ വിദ്യാർത്ഥികൾ, ഷർട്ട് വലിച്ചുകീറി നിലത്തിട്ട് ചവിട്ടിക്കൂട്ടി, തിരിഞ്ഞുനോക്കാതെ സ്കൂൾ അധികൃതർ, പരാതിയുമായി രക്ഷിതാക്കൾ

· · 1 min read
Share: Copied!

കടയ്ക്കാവൂർ: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. രക്ഷിതാക്കളാണ് പരാതി നൽകിയത്.

ബസ്സിൽ വെച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി എന്ന കാരണമാണ് മർദ്ദനത്തിന് പിന്നിലെന്ന് വിദ്യാർത്ഥിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. “യൂണിഫോം കീറിയ നിലയിലും വല്ലാത്ത വിഷമത്തിലുമാണ് മകൻ വീട്ടിലെത്തിയത്. 10 പേർ ചേർന്നാണ് മർദ്ദിച്ചത്. ബസ്സിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിയെ തുറിച്ചുനോക്കി എന്ന് പറഞ്ഞാണ് അവർ അവനെ അടിച്ചത്,” അമ്മ കൂട്ടിച്ചേർത്തു.

നിലത്തിട്ട് ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.എന്നാൽ, സംഭവത്തിൽ സ്കൂൾ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും, പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026