BREAKING NEWS

17 വയസുകാരൻ ഇസ്രയേൽ ജയിലിൽ മരിച്ചുവീണതു പട്ടിണി മൂലം…പലസ്തീൻ തടവുകാർക്ക് ഭക്ഷണമെത്തിക്കുന്നതിൽ സർക്കാർ പൂർണ പരാജയം!! എടുത്തിട്ടലക്കി സുപ്രിം കോടതി, കോടതി ഹമാസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരം- ഇറ്റാമർ ബെൻ ഗ്വിർ

· · 1 min read
Share: Copied!

ടെൽ അവീവ്: പലസ്തീൻ തടവുകാർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകുന്നില്ലെന്ന് രൂക്ഷ വിമർശനവുമായി ഇസ്രയേൽ സുപ്രീം കോടതി. പലസ്തീൻ തടവുകാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് ഇസ്രയേൽ സർക്കാർ പൂർണ പരാജയമാണെന്നു സുപ്രീം കോടതി ഞായറാഴ്ച വിശദമാക്കിയത്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയിൽ ആയിരക്കണക്കിന് ആളുകളെയാണ് ഇസ്രയേൽ തടഞ്ഞുവച്ചിട്ടുള്ളത്. മാസങ്ങൾ നീണ്ട തടവ് കാലം കഴിഞ്ഞ് ആയിരത്തോളം പേരെ കുറ്റങ്ങളൊന്നും ചുമത്താതെ ഇസ്രയേൽ വെറുതെ വിട്ടിരുന്നു. ഇത്തരം തടങ്കൽ കേന്ദ്രങ്ങളിൽ നേരിടേണ്ടി വന്ന ക്രൂരതയും ചികിത്സയും ഭക്ഷണവും ശുചിമുറി പോലുമില്ലാത്ത സാഹചര്യത്തിൽ നിരന്തരമായി ഈ തടവുകാർ മർദ്ദനത്തിനിരയായെന്ന് മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും വിശദമാക്കിയിരുന്നു. മാർച്ച് മാസത്തിൽ 17 വയസുള്ള പാലസ്തീൻ ബാലൻ ഇസ്രയേൽ ജയിലിൽ പട്ടിണി മൂലം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പലസ്തീൻ തടവുകാർക്കെതിരായ ഇസ്രയേലിന്റെ മനുഷത്വമില്ലാത്ത ക്രൂരത ലോക രാജ്യങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇതിനിടെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ എന്ന അവകാശ സംഘടന സുപ്രീം കോടതിയിൽ നൽകിയ ഹ‍‍ർജിയിലാണ് സുപ്രീം കോടതിയുടെ റൂളിംഗ് എത്തുന്നത്. യുദ്ധ ശേഷം ഗാസയിൽ ഭക്ഷണ നയത്തിൽ സ്വീകരിച്ച തീരുമാനമാണ് പോഷകാഹാര കുറവിനും പട്ടിണിക്കും കാരണമായതെന്നാണ് അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ കോടതിയിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷം ജയിൽ സംവിധാനം നിരീക്ഷിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സുരക്ഷാ തടവുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ നിയമം ആവശ്യപ്പെടുന്നതിലും കുറച്ചതായി പ്രതികരിച്ചിരുന്നു. ഇസ്രയേൽ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് പരാതി പരിഗണിച്ചത്.

പിന്നാലെ സാധാരണ നിലയിൽ അവരുടെ ആരോ​ഗ്യം ഉറപ്പാക്കുന്ന ഭക്ഷണം തടവുകാർക്ക് ലഭിക്കണമെന്ന് കോടതി ഇസ്രയേൽ സർക്കാരിനോട് വിശദമാക്കി. നിലവിലെ ഭക്ഷണ വിതരണം നിയമം അനുശാസിക്കുന്നതിലും കുറവാണ്. തടവുകാർ ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ രം​ഗത്തെത്തി. ഇസ്രയേൽ സുപ്രീം കോടതി ഹമാസ് ഭീകരവാദികളെയാണ് പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരമെന്നാണ് ഇറ്റാമർ ബെൻ ഗ്വി‍ർ പ്രതികരിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യാൻ അതിയായ മോഹം , മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താനും കാത്തിരിക്കുകയാണ്… ആഗ്രഹം പങ്കുവച്ച് ശോഭന

BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026
BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026
BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026