World

നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ; ‘പലസ്‌തീനെ രാജ്യമായി അംഗീകരിക്കും’

· · 1 min read
Share: Copied!

ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

 

BREAKING NEWS
ജെൻസൻ ഹുവാങ് ചൈനീസ് ചാരവലയത്തിൽ കുടുങ്ങിയോ? 'ഹണിട്രാപ്പ്' സംശയവുമായി മുൻ റഷ്യൻ ചാരവനിത; നടന്നത് കോർപ്പറേറ്റ് ചാരവൃത്തി... 2010ൽ ആലീസിന്റെ ഭർത്താവ് ജെൻസൻ ഹുവാങിനെ പരിചയപ്പെട്ടു, വർഷങ്ങൾക്കുശേഷം ഇയാൾ ഭാര്യയായ ആലീസിനെ ജെൻസൻ ഹുവാങിന് പരിചയപ്പെടുത്തി...
14 Nov 2026
BREAKING NEWS
എന്തോ വലിയ പ്ലാനി​ഗ്; മൊസാദ് മേധാവി വാഷിങ്ടണിൽ, ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി; കസേര ഒഴിയും മുമ്പ് ഇറാനെതിരെ പടനീക്കം നടത്താൻ ട്രംപിനെ കൂട്ടുപിടിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം?
14 Nov 2026
BREAKING NEWS
വീടുകളുടെ വാതിലിൽ ആഞ്ഞുചവിട്ടി ഓടിമറയും; 'ഡോർ കിക്ക് ചലഞ്ചി'നെതിരെ മുന്നറിയിപ്പുമായി പൊലീസ്, കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിക്കുക
13 Nov 2026
BREAKING NEWS
ഹോർമുസിൽ വീണ്ടും കപ്പലുകൾക്കുനേരെ ആക്രമണം; 19 ഇന്ത്യക്കാരടക്കം 22 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒമാൻ തീരത്ത് കുടുങ്ങി എണ്ണടാങ്കറുകളുടെ കൂട്ടം ; കടലിൽ കോടികളുടെ ചരക്ക്
13 Nov 2026