BREAKING NEWS

രാത്രിയിൽ വീട്ടിലേക്കു വിളിച്ച് ഇവിടെ പ്രശ്നമാണു തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് നേഹ, അച്ഛന് പനിയാണ്, രാവിലെയെത്താമെന്ന് അമ്മ!! രണ്ടു മണിക്കൂറിനു ശേഷം മകൾ കുഴഞ്ഞുവീണെന്ന് ഫോൺ കോൾ… നേഹയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് ബന്ധുക്കൾ

· · 1 min read
Share: Copied!

പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഹയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് നേഹയെ ഭർത്താവ് പ്രദീപിന്റെ ആലത്തൂരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തൊട്ടിൽക്കൊളുത്തിലാണ് നേഹ തൂങ്ങിയത്. പിന്നീട് കയർപൊട്ടി നിലത്ത് വീണതാകാമെന്നാണ് നിഗമനം. അതേസമയം യുവതിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ നേഹയുടെ ഭർത്താവ് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ ചെരിപ്പുകടയിൽ സെയിൽസ്‌ മാനായ പ്രദീപ് നേഹയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാത്രിയും നേഹയുമായി പ്രദീപ് വഴക്കിട്ടു. ഇതോടെ രാത്രി പത്തരയോടെ, വീട്ടിൽ പ്രശ്നമാണെന്നും തന്നെ വന്നു കൂട്ടിക്കൊണ്ടുപോകണമെന്നും നേഹ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.

എന്നാൽ അച്ഛന് പനിയാണെന്നും തങ്ങൾ പിറ്റേന്ന് രാവിലെ വന്ന് കൂട്ടിക്കൊണ്ടു പോരാമെന്നുമാണ് അമ്മ നേഹയോടു പറഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിനുശേഷം മകൾ കുഴഞ്ഞുവീണെന്നു പറഞ്ഞ് നേഹയുടെ ഭർതൃവീട്ടിൽനിന്ന് ഫോൺ ചെയ്യുകയായിരുന്നെന്ന് നേഹയുടെ ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി 12.30 ഓടെയാണ് നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ കഴുത്തിൽ പാട് കണ്ട് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026