BREAKING NEWS

20000 ഡോളർ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതിനു പിന്നാലെ സാമുവൽ ജെറോം സ്വമേധയാ ഗ്രൂപ്പിവിട്ട് പുറത്തുപോയി, ദീപ ജോസഫ്, ബാബു ജോൺ മാറ്റിനിർത്താൻ തീരുമാനം, ആരെയും അറിയിക്കാതിരുന്നത് നിമിഷയുടെ മോചനത്തിന് തടസമുണ്ടാകാതിരിക്കാൻ- അഡ്വ സുഭാഷ് ചന്ദ്രൻ

· · 1 min read
Share: Copied!

യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി, സാമുവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ വിശ​ദീകരണവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ.

കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു.

സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു.

കൂടാതെ നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ പ്രതികരിക്കുകയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ആയിരുന്ന ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ തുടങ്ങിയവരെ ആക്ഷൻ കൗൺസിലിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

അഡ്വ. സുഭാഷ് ചന്ദ്രൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ-

യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച തമിഴ്നാട് സ്വദേശി സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയി ; നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനം.

2025 ജൂലൈ 15 ന് നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച കോടതി ഉത്തരവ് വ്യാജമാണെന്നും ചർച്ചകളിൽ ബഹു.കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ പ്രതികരിക്കുകയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ആയിരുന്നു ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ തുടങ്ങിയവരെ ആക്ഷൻ കൗൺസിലിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

വിവാദങ്ങൾ നിമിഷയുടെ മോചന ശ്രമങ്ങൾക്ക് തടസ്സമാകരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി പങ്കുവെക്കാതിരുന്നത് ; ഇപ്പോൾ ഇവർക്കെതിരെ ആരോപണങ്ങൾ തലാലിന്റെ കുടുംബത്തിൽ നിന്നു തന്നെ ഉയരുന്നത്തോടെ ഇക്കാര്യത്തിലുള്ള നിലപാട് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുകയാണ്.

കള്ളനാണയങ്ങളെ തിരിച്ചറിയുന്നതോടൊപ്പം, നിമിഷയുടെ മോചനത്തിന് ദോഷകരമാകുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഉൾപ്പടെ നമ്മളോരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽആക്ഷൻ കൗൺസിൽ വിനീതമായി അഭ്യർത്ഥിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഓരോ വിവാദങ്ങളിലും തലാൽ മെഹ്‌ദിയുടെ കുടുംബത്തിനുണ്ടാകുന്ന മനോവിഷമങ്ങളിൽ ഞങ്ങൾ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ; നിരുപാധികം മാപ്പ് പറയുന്നു.

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026