BREAKING NEWS

വീഡിയോ ഓഫ് ചെയ്യടീ’’… “എത്ര വീഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ, ഊരിപ്പിടിച്ച കത്തിയുമായി കാലുറയ്ക്കാതെ നിൽക്കുന്ന സതീഷ്, കഴുത്തിലും മുഖത്തും അടിയേറ്റ പാടുകൾ, ഷാർജയിൽ മരിച്ച അതുല്യ നേരിട്ടത് സമാനകളില്ലാത്ത ക്രൂര പീഡനം

· · 1 min read
Share: Copied!

ചവറ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് മാനകളില്ലാത്ത ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു. അതുല്യ, തന്റെ സഹോദരിയ്ക്ക് അയച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതുല്യ തന്നെയാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചത്.

അതുപോലെ വീഡിയോയിൽ അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ അവൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ സതീഷ് അശ്ലീലം സംസാരിക്കുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്.

‘‘എത്ര വീഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ’’ എന്നും ‘‘ഓഫ് ചെയ്യടീ’’ എന്നും പറയുന്നതും വീഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

അതേസമയം വീഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പോലീസിൽ പരാതി നൽകി. കൂടാതെ യുവതി സഹോദരിക്ക് അയച്ച വീഡിയോ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.

BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026
BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026